മണിബോക്‌സിനായി ആദർശ്‌ മുഖ്യമന്ത്രിയെ കണ്ടു | Pinarayi Vijayan

മണിബോക്‌സ് എന്ന പുത്തൻ ആശയം സമർപ്പിച്ച ആർ എ ആദർശ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. 2018ൽ നടപ്പാക്കിയ മണിബോക്‌സ്‌ കേരളത്തിലെ എല്ലാ സ്‌കൂ‌ളുകളിലും പുനഃസ്ഥാപിക്കണമെന്നും ഇതിലൂടെ കുട്ടികളുടെ ഇടയിലുള്ള ലഹരി ഉപയോഗം കുറയ്ക്കാൻ കഴിയുമെന്നുമുള്ള ആശയവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

വീണ്ടും നടപ്പാക്കാൻ ശ്രമിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയതായി ആദർശ് പറഞ്ഞു.ഏഴു വർഷമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാ മാസവും പണം അടയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിദ്യാർഥിയായ ആദർശിന്‌ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു.

തിരുവനന്തപുരം നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്‌ ആദർശ്. വ്ളാത്താങ്കര മേക്കേകണ്ണയർ നന്തിലത്ത് രമേശൻ നായരുടെയും ആശയുടെയുംമകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here