
ആലപ്പുഴയില്‍ 23 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹര്‍ത്താല്‍ ദിനത്തില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ബാങ്ക് അക്കൗണ്ട് രേഖകള്‍ പിടിച്ചെടുത്തു.
എസ് ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സുനീര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. ഹര്‍ത്താല്‍ അക്രമക്കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു.
ഹർത്താൽ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സി പി നൗഫലിനെ അറസ്റ്റ് ചെയ്തു.കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ,മട്ടന്നൂർ എസ് എച്ച് ഒ എം കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഹർത്താലിന് പിന്നാലെ ഒളിവിൽ പോയ നൗഫലിലെ ശിവപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ ഉൾപ്പെടെ പ്രതിയാണ് നൗഫൽ.
ഹർത്താൽ അക്രമസംഭവങ്ങൾക്ക് പ്രേരണ നൽകിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.ജില്ലാ കമ്മറ്റി അംഗം മുസാഫിർ ഉൾപ്പെടെ പത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചൊവ്വാഴ്ച കണ്ണൂരിൽ അറസ്റ്റിലായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here