Kozhikode: കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമ പ്രൊമോഷനെത്തിയ യുവനടിമാർക്കുനേരെ ലൈംഗികാതിക്രമം

കോഴിക്കോട്(kozhikode) സിനിമ പ്രൊമോഷന് എത്തിയ യുവ നടിമാർ ലൈംഗികാതിക്രമത്തിനിരയായതായി സാമൂഹ്യ മാധ്യമങ്ങളിൽ(social media) പങ്കുവച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു ഇവർ.

അതിക്രമം വ്യക്തമാക്കി ഒരു നടി ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ സാധിച്ചില്ലെന്നും മരവിച്ചു നിൽക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. മറ്റൊരു നടി അക്രമി എന്ന് കരുതുന്നയാൾക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

യുവ നടിമാരിൽ ഒരാൾ ഇന്ന് പൊലീസിന് പരാതി നൽകും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ്(police) അന്വേഷണം തുടങ്ങി . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും. ​ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News