Arrest: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു; മകള്‍ക്ക് പരുക്ക്; സംഭവം പാലക്കാട്ട്

പാലക്കാട്(palakkad) കോതക്കുറിശ്ശിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറിശ്ശി സ്വദേശി രജനി(38) ആണ് ഭര്‍ത്താവ് കൃഷ്ണദാസിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാളെ പൊലീസ്(police) കസ്റ്റഡിയിലെടുത്തു. മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കാരണമെന്നാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും കൃഷ്ണദാസ് വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ വിവരം അറിഞ്ഞ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ മകള്‍ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here