PFI: പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്ലീംലീഗ്

പോപ്പുലർ ഫ്രണ്ട്(popular front) നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ(mk muneer). എങ്കിലും പ്രശ്നം നിരോധനം കൊണ്ട് മാത്രം അവസാനിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. പുതിയ തലമുറയെ വഴിതെറ്റിക്കുന്നവരാണവരെന്നും, സമുദായക്കാർ തന്നെ ഇത്തരക്കാരെ നേരിടണമെന്നും എം കെ മുനീർ കോ‍ഴിക്കോട് പറഞ്ഞു. വാളെടുക്കണമെന്ന് പറയുന്നവർ ഏത് ഇസ്ലാമിൻ്റെ ആളുകളാണെന്നും എംകെ മുനീർ ചോദിച്ചു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഹര്‍ത്താലിന്‍റെ മറവില്‍ അക്രമം അ‍ഴിച്ചുവിട്ടവര്‍ക്കായി വ്യാപക റെയ്ഡാണ് സംസ്ഥാനത്ത് നടക്കുന്നത്. ആലപ്പു‍ഴയില്‍ 23 പേരെ ഇന്നലെ പിടികൂടി.

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് സി പി നൗഷാദിനെ അറസ്റ്റ് ചെയ്തു. വയനാട്ടില്‍ റെയ്ഡിനിടെ വാളുകള്‍ പിടികൂടി. പാലക്കാടും റെയ്ഡ് നടന്നു. വയനാട്ടിൽ പോപ്പുലർ ഫ്രണ്ട്‌ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News