T20: ഗ്രീൻഫീൽഡ് ഒരുങ്ങി; T-20യുടെ ആവേശത്തിൽ കേരളം

ഇന്ത്യ-ദക്ഷണാഫ്രിക്ക T-20യുടെ ആവേശത്തിലാണ് കേരളം(Kerala). ദിവസങ്ങൾക്കപ്പുറം ലോകകപ്പിനുള്ള അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതടക്കം ഇന്ത്യ(india)യ്ക്ക് നിർണായകമാണ് ഇന്നത്തെ മത്സരം. എല്ലാ ഒരുക്കങ്ങളും കാര്യവട്ടം സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. നാലു ടവറുകളിലായി എട്ട് ഫ്‌ളഡ്ലിറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്.

മത്സരത്തിനായി മൂന്ന് പ്രധാന പിച്ചുകളും പരിശീലനത്തിനായി ആറു പിച്ചുകളും തയ്യാറാക്കിയിട്ടുണ്ട്. മികച്ച ബാറ്റിങ് പോരാട്ടം പ്രതീക്ഷിക്കുന്ന റണ്ണൊഴുകുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ, ഗതാഗത ചുമതലയ്ക്കായി സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ 1500 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

കാര്യവട്ടം ഗ്രീൻഫീൽഡ്(greenfield) സ്പോർട്സ് ഹബ്ബിൽ ഇന്ന് വെടിക്കെട്ട് പ്രകടനമാണ് 40 ഓവറുകളിൽ കാണികൾ പ്രതീക്ഷിക്കുന്നത്. ഇതിനായി സ്റ്റേഡിയം സജ്ജമായി ക‍ഴിഞ്ഞു. നല്ല കാലാവസ്ഥയാണെന്നും മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി മത്സരം കാണാനെത്തും.

ഇനി കേവലം 1000 ടിക്കറ്റുകൾ മാത്രമായിരുന്നു 26ാം തീയതി രാത്രി 8 വരെയുള്ള കണക്ക് പ്രകാരം വിറ്റുപോകാനുണ്ടായിരുന്നത്. സ്റ്റേഡിയത്തിൽ 38000 പേർക്കാണ് കളി കാണാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇന്ത്യ – ദക്ഷിണാഫ്രിക്കൻ ടീമുകൾ കൂടി എത്തിയതോടെ തലസ്ഥാനത്തെ ക്രിക്കറ്റാരാധകരുടെ ആവേശം ഇരട്ടിയായി. ഇരു ടീം അംഗങ്ങളും കോവളം റാവിസ് ഹോട്ടലിലാണ് താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News