PFI: പിഎഫ്‌ഐ നിരോധനത്തിന് പിന്നിലെ ഏഴ് കാരണങ്ങള്‍; കേന്ദ്രം പറയുന്നത്..

കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(popular front of india)യെ നിയമവിരുദ്ധ സംഘടനയായി കേന്ദ്രം പ്രഖ്യാപിച്ചത്. ഈ നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ഏഴ് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തില്‍ അഭിമന്യൂ, സജ്ഞിത്ത്, നന്ദു,  കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷനില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ചൂണ്ടിക്കാട്ടുന്ന ഏഴ് കാര്യങ്ങൾ

1. രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ക്രിമിനല്‍, ഭീകര പ്രവര്‍ത്തനങ്ങളില്‍ സംഘടന ഉള്‍പ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പുറത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നു.

2. പിഎഫ്‌ഐയും അനുബന്ധ സംഘടനകളും ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് വിവിധ കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കോളേജ് പ്രൊഫസറുടെ കൈവെട്ടിയ കേസ്, മറ്റ് മതവിശ്വാസത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്രൂര കൊലപാതകം, പൊതുസ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പങ്ക്.

3. നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കൊലപാതങ്ങളിലും സംഘടനക്ക് പങ്കുണ്ട്. കേരളത്തിലെ സഞ്ജിത്ത്, നന്ദു, അഭിമന്യൂ കൊലപാതകം ഉള്‍പ്പെടെയുള്ള കൊലപാതകങ്ങളും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. സഞ്ജിത്ത് (കേരളം, നവംബര്‍ 2021), വി രാമലിംഗ് (തമിഴ്‌നാട്, 2019), നന്ദു (കേരളം 2021), അഭിമന്യൂ (കേരളം 2018), ബിപിന്‍ (കേരളം 2017), ശരത് (കര്‍ണാടക 2017,) ആര്‍ രുന്ദ്രേഷ് (കര്‍ണാടക 2016), പ്രവീണ്‍ പൂജാരി (കര്‍ണാടക 2016, ശശി കുമാര്‍ (തമിഴ് നാട് 2016), പ്രവീണ്‍ നെട്ടാരു( 2022), തുടങ്ങിയ കൊലപാതകങ്ങളിലെ പങ്കാണ് സൂചിപ്പിക്കുന്നത്.

4. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ ( ഐഎസ്‌ഐഎസ്), ജമാത്- ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

5. പിഎഫ്‌ഐ നേതാക്കളും സംഘടനാപ്രവര്‍ത്തകരും ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ബാങ്കിംഗ് ചാനല്‍ വഴിയും, ഹവാല, ഡൊണേഷന്‍ എന്നിവയിലൂടെയും പണം ശേഖരിക്കുന്നു. ക്രിമിനല്‍ നിയമവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാനാണ് ഫണ്ട് ഉപയോഗിക്കുന്നത്.

6 ബാങ്കിംഗ് വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരുന്നില്ല അക്കൗണ്ടുകളുടെ പ്രവര്‍ത്തനം. അതിനാല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു. ഇതിന് പുറമേ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ രജിസ്‌ട്രേഷനും റദ്ദാക്കി.7 ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളാണ് സംഘടമ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.

7. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളാണ് സംഘടമ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.

അഞ്ചുവര്‍ഷത്തേക്കാണ് പിഎഫ്ഐയെ നിരോധിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകളെയാണ് നിരോധിച്ചത്.

കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

റെയ്ഡിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധപരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസവും റെയ്ഡ് തുടര്‍ന്നു. ചൊവ്വാഴ്ച മാത്രം എട്ട് സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ 250-ഓളം പ്രവര്‍ത്തകർ അറസ്റ്റിലായിരുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരോധനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News