Congress: വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതി

തിരുവനന്തപുരത്ത് കോണ്‍ഗ്രസ്(congress) ജില്ലാ നേതാവിനെതിരെ മഹിളാ നേതാവിന്റെ പീഡന പരാതി.  വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കോണ്‍ഗ്രസ് ഡിസിസി അംഗം വേട്ടമുക്ക് മധു തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പാര്‍ട്ടി മഹിളാവിഭാഗം നേതാവുകൂടിയായ സ്ത്രീ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ പൂജപ്പുര പൊലീസ്(police) കേസെടുത്തു.

വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ പ്രതി ശ്രമിച്ചുവെന്നും തന്നെ കടന്നുപിടിച്ചുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ഫോണില്‍ വിളിച്ച് പലതവണ തെറി വിളിച്ചെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപ്പുര പൊലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകയെ തല്ലിയെന്ന ആരോപണവും മധുവിനെതിരെ ഉണ്ട്. അതേസമയം കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മധുവിനായി ജില്ലയിലെ കെപിസിസി നേതാക്കളില്‍ ചിലര്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ടൂവെന്നാണ് വിവരം. സാമ്പത്തിക സാഹായം വാഗ്ദാനം നല്‍കി കേസ് പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News