Mahesh Babu: നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു(mahesh babu)വിന്റെ അമ്മയും തെലുങ്കിലെ മുതിർന്ന നടൻ കൃഷ്ണയുടെ ഭാര്യയുമായിരുന്ന ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ഹൈദരാബാ​ദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേയാണ് മരണം സംഭവിച്ചത്.

രാവിലെ ഒമ്പത് മണി മുതൽ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മഹാപ്രസ്ഥാനിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. കുടുംബം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .

തെലുങ്കിലെ സൂപ്പർസ്റ്റാറായിരുന്ന കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും മകനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേർപിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിർമലയെ വിവാഹം ചെയ്തു. പിരിഞ്ഞശേഷം മരണം വരെ ഒറ്റയ്ക്കാണ് ഇന്ദിരാദേവി ജീവിച്ചത്. മ​ഹേഷ് ബാബുവിന്റെ സഹോദരൻ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News