National Games: ഇന്ത്യയുടെ ഒളിമ്പിക്‌സിന് നാളെ ഗുജറാത്തില്‍ തിരിതെളിയും

ഇന്ത്യയുടെ ഒളിമ്പിക്‌സിന് നാളെ ഗുജറാത്തില്‍ തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 10 വരെയാണ് ദേശീയ ഗെയിംസ് .

2015 ല്‍ കേരളത്തിലാണ് ഏറ്റവും ഒടുവിലായി ദേശീയ ഗെയിംസ് നടന്നത്.54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകളുമായി സര്‍വീസസിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു കേരളം.36ാമത് ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദ്,ഗാന്ധിനഗര്‍, സൂറത്ത്, വഡോദര,രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നീ ആറ് നഗരങ്ങളിലായാണ് നടക്കുക. ഫുട്‌ബോള്‍ , വോളിബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ജൂഡോ , കബഡി, യോഗ തുടങ്ങി 36 ഇനങ്ങളിലായി ഏഴായിരത്തിലധികം കായിക താരങ്ങള്‍ ഗെയിംസില്‍ മാറ്റുരക്കും. ഗുജറാത്തി ഭാഷയില്‍ സാവജ് എന്ന് പേരിട്ടിരിക്കുന്ന സിംഹമാണ് ഇക്കുറി ഭാഗ്യചിഹ്നം.

ഒളിമ്പ്യന്മാരടക്കം പ്രമുഖ താരങ്ങളുടെ നീണ്ട നിര തന്നെ ഗെയിംസില്‍ മത്സരിക്കുന്നുണ്ട്. നീരജ് ചോപ്ര, മീരാഭായ് ചാനു , പി.വി സിന്ധു, സൈന നേവാള്‍, എല്‍ദോസ് പോള്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവര്‍ പങ്കെടുക്കുന്നില്ല. ഒളിമ്പ്യന്‍ എം ശ്രീ ശങ്കറാണ് ഉദ്ഘാടന ചടങ്ങില്‍ കേരളത്തിന്റെ പതാകയേന്തുക. 6 സ്വര്‍ണവും 2 വെള്ളിയും അടക്കം 2015 ലെ ദേശീയ ഗെയിംസില്‍ ആകെ 8 മെഡലുകള്‍ നേടിയ നീന്തല്‍ താരം സാജന്‍ പ്രകാശ് ഇക്കുറിയും ഇറങ്ങും.26 ഇനങ്ങളില്‍ മത്സരിക്കുന്ന കേരള ടീമില്‍ 436 താരങ്ങളാണുളളത്.  ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 4 വരെ ഗാന്ധിനഗറിലാണ് ദേശീയ ഗെയിംസിലെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സ് അരങ്ങേറുക.ഏതായാലും ചരിത്രത്തിലാദ്യമായി ആതിഥ്യമരുളുന്ന ദേശീയ ഗെയിംസ് സ്വപ്ന തുല്യമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഗുജറാത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News