Accident: ലഖിംപൂർഖേരിയിൽ സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; എട്ട് പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ലഖിംപൂർഖേരി(lakhimpurkheri)യിൽ സ്വകാര്യ ബസ്(private bus) ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. 12 പേരുടെ നില ഗുരുതരമാണ്. ബസിൽ ആകെ 50 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ശാരദ നദിക്ക് കുറുകെയുള്ള പാലത്തിലാണ് അപകടമുണ്ടായത്.

ധൗർഹാരയിൽ നിന്ന് ലഖിംപൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെ ഇസാനഗർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വെച്ചാണ് ബസും ട്രക്കും കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന ആറ് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News