PFI: ‘പ്രസ് റിലീസ്’; പിഎഫ്ഐ വാര്‍ത്താഗ്രൂപ്പിന്‍റെ പേര് മാറ്റി

നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ പിഎഫ്ഐ(PFI) വാര്‍ത്താഗ്രൂപ്പിന്‍റെ പേര് മാറ്റി. പ്രസ് റിലീസ്(press release) എന്നാണ് പുതിയപേര്. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ്(website) ഇപ്പോൾ നിശ്ചലമാണ്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നടപ്പാക്കുന്നതെന്നും എസ്ഡിപിഐ പറഞ്ഞു.

ബിജെപി സർക്കാരിന്‍റെ തെറ്റായ നടപടികളെ എതിർക്കുന്നവർക്കെതിരെ അറസ്റ്റും റെയ്ഡും നടത്തി ആ സംഘടനകളെ നിരോധിക്കകയാണെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫെെസി ട്വിറ്ററിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടന നൽകുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News