
രാവിലെ എഴുന്നേറ്റു വീടിന്റെ മുറ്റത്തേക്ക് നോക്കിയപ്പോള്‍ നാട്ടുകാര്‍ ഞെട്ടി വീടിനു മുന്നില്‍ ഗേറ്റില്ല. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മഠത്തിപ്പറമ്പ്, കാവുവട്ടം പ്രദേശങ്ങളിലെ വീടുകള്‍ക്കു മുന്നിലെ ഇരുമ്പുഗേറ്റുകളാണ് ഒരേ രാത്രിയില്‍ നേരംപുലര്‍ന്നപ്പോഴേക്കും അപ്രത്യക്ഷമായത്.
രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോഴാണ് വീടുകള്‍ക്കുമുന്നില്‍ ഗേറ്റുകളില്ലെന്ന് ശ്രദ്ധയില്‍പ്പെടുന്നത്. പരിസരത്തെല്ലാം പരിശോധിച്ചെങ്കിലും ഗേറ്റുകള്‍ കണ്ടെത്താനായില്ലെന്ന് വീട്ടുടമകള്‍ പറയുന്നു. വാഹനങ്ങളുമായെത്തുന്ന സംഘമാണ് വീടുകളിലെയും തോട്ടങ്ങളിലെയും ഗേറ്റുകള്‍ മോഷ്ടിക്കുന്നതിനു പിന്നിലെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. നഗരസഭാംഗം ടി.കെ. അബ്ദുല്‍സലാമിന്റെ പരാതിപ്രകാരം പോലീസ് അന്വേഷണം തുടങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here