
രാജസ്ഥാനിൽ(rajastan) അശോക് ഗെലോട്ട്(ashok gehlot) പക്ഷം നേതാക്കൾക്കെതിരെ നടപടിക്ക് ഒരുങ്ങി ഹൈക്കമാൻഡ്. അച്ചടക്ക നടപടി വേണമെന്ന ശുപാർശ നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനിടെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയ ഗെലോട്ട് പക്ഷത്തെ നേതാക്കളായ ചീഫ് വിപ്പ് മഹേഷ് ജോഷി,മന്ത്രി ശാന്തി ധരിവാൾ അടക്കം മൂന്ന് നേതാക്കൾക്കെതിരെയാണ് നടപടിക്ക് ശുപാർശ.
അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് ആരെ സ്ഥാനാർത്ഥിയാക്കണം എന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനിടെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയ ഗെലോട്ട് പക്ഷത്തെ നേതാക്കളായ ചീഫ് വിപ്പ് മഹേഷ് ജോഷി,മന്ത്രി ശാന്തി ധരിവാൾ അടക്കം മൂന്ന് നേതാക്കൾക്കെതിരെയാണ് നടപടിക്ക് ശുപാർശ.
അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് ആരെ സ്ഥാനാർത്ഥിയാക്കണം എന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു.മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, മുകുള്‍ വാസനിക്, കമല്‍നാഥ്, ദിഗ് വിജയ് സിംഗ് തുടങ്ങിയ പേരുകളാണ് ചര്‍ച്ചകളിലുള്ളത്.എന്നാൽ ഇതിൽ മത്സരിക്കാന്‍ കമല്‍നാഥ് വിസമ്മതം അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here