R Bindu: ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും സർവ്വകലാശാലാ പഠനവിഭാഗങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു(r bindu) അറിയിച്ചു.

UGC: വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യുജിസി അംഗീകാരം

വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി(sreenarayanaguru open university)ക്ക്‌ യുജിസി(ugc) അംഗീകാരം. യുജിസിയുടെ കീഴിലുള്ള ഡിസ്റ്റൻസ്‌ എഡ്യൂക്കേഷൻ ബ്യൂറോ (ഡിഇബി) അഞ്ച്‌ ബിരുദം, രണ്ടു ബിരുദാനന്തര ബിരുദം ഉൾപ്പെടെ ഏഴ്‌ കോഴ്‌സിനാണ്‌ അംഗീകാരം നൽകിയത്‌. ബിഎ ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, സംസ്‌കൃതം, അറബിക്‌ എന്നിവയാണ്‌ അംഗീകാരം ലഭിച്ച ബിരുദകോഴ്‌സുകൾ.

ഇംഗ്ലീഷ്‌, മലയാളം ബിരുദാനന്തര കോഴ്‌സുകൾക്കും അംഗീകാരം ലഭിച്ചു. 12 ബിരുദ കോഴ്‌സും അഞ്ച്‌ ബിരുദാനന്തര കോഴ്‌സും നടത്താൻ ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക്‌ സംസ്ഥാന സർക്കാർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ നാല്‌ പഠന സ്‌കൂൾ മേധാവികളിൽ രണ്ടുപേർ ജോലിയിൽ പ്രവേശിക്കാതിരുന്നതാണ്‌ 10 കോഴ്‌സിന്‌ അംഗീകാരം വൈകുന്നത്‌.

നിയമന നടപടി പൂർത്തിയാക്കി അപ്പീൽ നൽകുന്നതോടെ ബാക്കി കോഴ്‌സുകൾക്കും അംഗീകാരമാകും. ഓപ്പൺ യുണിവേഴ്‌സിറ്റി നടത്തുന്നത്‌ കൂടാതെയുള്ള വിഷയങ്ങൾ ഇക്കൊല്ലം മറ്റു സർവകലാശാലകൾക്കു നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News