
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ അനുമതി. ദില്ലി റോസ് അവന്യൂ കോടതിയാണ് അനുമതി നല്‍കിയത്. ഒക്ടോബര്‍ 10 മുതല്‍ ഒക്ടോബര്‍ 25 വരെ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോകാനാണ് കോടതിയുടെ അനുമതി. നിലവില്‍ ഐആര്‍സിടിസി അഴിമതിക്കേസില്‍ സിബിഐ, ഇഡി കേസുകളില്‍ ജാമ്യത്തിലാണ് ലാലു പ്രസാദ് യാദവ്.
ഐആര്‍സിടിസി അഴിമതിയില്‍ 2017ലാണ് സിബിഐ കേസെടുത്തത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ഐആര്‍സിടിസി കരാറുകള്‍ അനുവദിക്കുന്നതിനു പകരമായി കുടുംബാംഗങ്ങള്‍ക്ക് നിസാര വിലയ്ക്ക് ഭൂമി കൈമാറിയെന്നതാണ് കേസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here