‘ഇടതുപക്ഷമാണ് ഞാന്‍…’ അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ലെന്ന് സെയ്ഫ് അലി ഖാന്‍|Saif Ali Khan

സ്വന്തം രാഷ്ട്രീയവും നിലപാടുകളും പരസ്യപ്പെടുത്താന്‍ താത്പര്യപ്പെടാത്തവരാണ് മിക്ക സിനിമാ താരങ്ങളും. എന്നാല്‍ ചില താരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയവും അഭിപ്രായവും വ്യക്തമാക്കാന്‍ യാതൊരു മടിയും കാണിക്കാറുമില്ല. അങ്ങനെ തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍(Saif Ali Khan).

സെയ്ഫിന്റെ ഏറ്റവും പുതിയ സിനിമയായ വിക്രം വേദയോട് അനുബന്ധിച്ച് ബിസ് ഏഷ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍. ലിബറല്‍ കാഴ്ചപ്പാടുകളുള്ള ഇടതുപക്ഷ ചായ്വുള്ള വ്യക്തിയാണ് താനെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

ചിത്രത്തില്‍ ഒരു എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റിന്റെ വേഷമാണ് സെയ്ഫ് അലി ഖാന്‍ ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിന്തകളോടും തത്വങ്ങളോടും തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് സെയ്ഫ് അലി ഖാന്‍ പറയുന്നു. സിനിമകളിലെ ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ചിത്രത്തിലെ തന്റെ കഥാപാത്രമായ വിക്രമിന്റെ തത്ത്വചിന്ത വലിയ നന്മയ്ക്കായി നിയമം ലംഘിക്കുന്നത് ശരിയാണ് എന്ന് കരുതുന്ന ആളാണ്. എന്നാല്‍ ഇത് തന്നില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സെയ്ഫ് പറഞ്ഞു.

ഒരുപക്ഷെ അല്‍പ്പം ഇടതുപക്ഷക്കാരനാണ് ഞാന്‍. എനിക്കറിയില്ല, ഒരുപക്ഷേ ഞാന്‍ ഇന്ന് ഈ കാര്യങ്ങള്‍ പറയാന്‍ പാടില്ല. പക്ഷേ അതെ, ഞാന്‍ ശരിക്കും ലിബറലും ഈസിഗോയിംഗുമാണ്. വിധിക്ക് മുമ്പ് എല്ലാവര്‍ക്കും ന്യായമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് ഞാന്‍ കരുതുന്നു. സംശയിക്കപ്പെടുന്ന കുറ്റവാളികളെ വധിക്കാന്‍ ഞാന്‍ തീര്‍ച്ചയായും തയ്യാറല്ല. പക്ഷെ അത് എന്റെ കഥാപാത്രം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.

മാഫിയ പ്രശ്നം നിയന്ത്രണാതീതമായപ്പോള്‍, ‘കുറ്റവാളിയെ’ യഥാര്‍ത്ഥത്തില്‍ വെടിവച്ചത് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണോ അതോ വധിക്കപ്പെട്ടതാണോ എന്ന് ഞങ്ങള്‍ കാണിക്കുന്നില്ല. പിന്നീട്, അവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കാണിക്കാന്‍ വേണ്ടി അവര്‍ പേപ്പര്‍ വര്‍ക്ക് ചെയ്യുന്നു. ഞങ്ങള്‍ക്ക് അവനെ വെടിവയ്ക്കേണ്ടി വന്നു.അതിനെയാണ് ‘ഏറ്റുമുട്ടല്‍’, ‘വ്യാജ ഏറ്റുമുട്ടല്‍’ എന്ന് വിളിക്കുന്നത്. ഇത് ഒരുതരം ഭയാനകമായ നീതിനിര്‍വഹണം ആണ്. ഇത് പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് സിനിമാറ്റിക് ആയി വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു, എന്റെ കഥാപാത്രം ചെയ്യുന്നതും അങ്ങനെയാണ്. എന്നാല്‍ അവന്‍ ഒരു നല്ല ആളാണെന്ന് അയാള്‍ക്ക് ബോധ്യമുണ്ട്, കാരണം അത് ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു.

വിക്രം വേദ, ഉപരിതലത്തില്‍ ഒരു ‘ആക്ഷന്‍, ബഡ്ഡി കോപ്പ് മൂവി’ ആണെന്ന് തോന്നുമെങ്കിലും, ‘യഥാര്‍ത്ഥത്തില്‍ അത് കുറച്ച് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 2017 ല്‍ മാധവനും വിജയ് സേതുപതിയും അഭിനയിച്ച് അതേ പേരില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് വിക്രം വേദ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News