Sitaram Yechury: തീവ്രവാദശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തണം; സീതാറാം യെച്ചൂരി

തീവ്രവാദശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സിപിഐ എം(cpim) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി(sitaram yechury. വിഭാഗീയ ശക്തികളെ സിപിഐ എം എന്നും അകറ്റിനിർത്തിയിട്ടേയുള്ളൂ. എല്ലാത്തരം തീവ്രവാദ പ്രവർത്തനത്തേയും സിപിഐ എം എതിർക്കുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ വിശദമായ പ്രസ്താവന ഇറക്കുമെന്നും യെച്ചൂരി പറഞ്ഞു.

നിരോധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോപ്പുലർ ഫ്രണ്ട് പ്രവർത്തനം അവസാനിപ്പിക്കണം എന്നുതന്നെയാണ് നിലപാട് . ആർഎസ്എസിനെ നേരത്തെ രണ്ടുതവണ നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത് എന്നും യെച്ചൂരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News