
തന്റെ ജീവിത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടന്‍ ജയരാജന്‍ കോഴിക്കോട്(Jayarajan Kozhikode). തനിക്ക് ഒരു നായക വേഷം ലഭിച്ച സന്തോഷമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.
നാടകത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് ജയരാജന്‍. നിരവധി സിനിമയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയില്‍ എത്തിയിട്ട് ഒരുപാട് വര്‍ഷമായെങ്കിലും ഒരു നായക കഥാപാത്രം ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, ഇപ്പോള്‍ അതുകൂടി സഫലമായതിന്റെ സന്തോഷത്തിലാണ് നടന്‍ ജയരാജന്‍.
‘ജനനം: 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ ജയരാജന്‍ എത്തുന്നത്. ഒപ്പം നടി ലീല സാംസണുമുണ്ട്. ‘അന്‍പതു വര്‍ഷത്തെ നാടക-സിനിമ ജീവിതം. എഴുപതാം വയസ്സില്‍ എന്റെ ആദ്യ നായകവേഷം…!’ എന്ന് കുറിച്ചുകൊണ്ട് ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വിവരങ്ങള്‍ പങ്കുവെച്ചത്.
നവാഗതനായ അഭിജിത് അശോകന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ക്രയോണ്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മ്മാണവും അഭിജിത് അശോകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here