Bhagat Singh: ‘വിപ്ലവത്തിനു നിര്‍ബന്ധമായും രക്തച്ചൊരിച്ചിലുണ്ടാകേണ്ടതില്ല’; ഇന്ന് ധീരവിപ്ലവകാരി ഭഗത് സിംഗിന്റെ ജന്മദിനം

ധീരവിപ്ലവകാരി ഭഗത് സിംഗിന്റെ 115ാം ജന്മദിനമാണ് ഇന്ന് , രാജ്യത്തിനു വേണ്ടി ബ്രിട്ടീഷ്‌കാരോട് സന്ധിയില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച ധീരനായ പോരാളിയാണ് ഭഗത് സിംഗ്. ചരിത്ര പ്രസിദ്ധമായ ലാഹോര്‍ ഗൂഢാലോചനക്കേസില്‍ ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധേയനാക്കുമ്പോഴും ഒട്ടും പതറാതെ വീരമൃത്യു വരിച്ച ദേശസ്നേഹി. ചെറുപ്പകാലത്ത് വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചത്.

ബ്രിട്ടീഷ് ഭരണ കാലത്തെ പഞ്ചാബില്‍ ഉള്‍പ്പെട്ട ലാഹോറിലെ കര്‍ഷകകുടുംബത്തിലാണ് ഭഗത് സിംഗ് ജനിച്ചത്. സര്‍ദാര്‍ കിഷന്‍ സിംഗും വിദ്യാവതിയുമാണ് മാതാപിതാക്കള്‍. തന്റെ 12ആം വയസ്സില്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ നിരപരാധികളുടെ കൂട്ടുമരണങ്ങളും ഭഗത് സിംഗ് എന്ന ചെറുപ്പക്കാരനില്‍ ദേശഭക്തി ആളിക്കത്തിച്ചു.

നവജവാന്‍ ഭാരത് സഭ, കീര്‍ത്തി കിസാന്‍ പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. തന്റെ ജീവന്‍ തന്നെ രാജ്യത്തിനു സമര്‍പ്പിച്ച ഭഗത് സിംഗ് 1931 മാര്‍ച്ച് 23 നാണ് രക്തസാക്ഷിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News