
വർക്കല(varkala) മണനാക്കിൽനിന്ന് ഒന്നരക്കോടിയുടെ എംഡിഎംഎ(mdma) പിടിച്ചെടുത്തു. വർക്കല അയിരൂർ സ്വദേശിയായ നിഷാൻ, ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ ശബരീനാഥ് എന്നിവരെ പൊലീസ്(police) കസ്റ്റഡിയിലെടുത്തു. നിരവധി മയക്കുമരുന്ന് കേസിലും കൊലപാതക കേസിലും പ്രതിയാണ് പിടിയിലായ ശബരീനാഥ്.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 300 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറൽ DANSAF ടീമിന്റെ മാസങ്ങളോളം ഉള്ള നിരീക്ഷണത്തിന് ഒടുവിലാണ് ഇന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 12 മണിയോടെയായിരുന്നു സംഭവം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here