ADVERTISEMENT
രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി ഗ്രാന്‍ഡ് വിറ്റാര അവതരിപ്പിച്ചുകൊണ്ട് ഒടുവില്‍ ഉയര്‍ന്ന മത്സരമുള്ള ഇടത്തരം എസ്യുവി സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കമ്പനിയുടെ ആദ്യത്തെ കരുത്തുറ്റ ഹൈബ്രിഡ് കാറും ഏറ്റവും കൂടുതല്‍ ഫീച്ചറുകള്‍ നിറഞ്ഞ എസ്യുവിയുമാണ് ഇത്. മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 10.45 ലക്ഷം മുതല്‍ 16.89 ലക്ഷം രൂപ വരെയും ശക്തമായ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 17.99 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
വൈടിബി എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന മാരുതി ബലേനോ ക്രോസ്, അഞ്ച് ഡോര്‍ ജിംനി എന്നിവ ഉള്‍പ്പെടെ നിരവധി പുതിയ മോഡലുകള്‍ ഉപയോഗിച്ച് അതിന്റെ എസ്യുവി വിപണി ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ട് എസ്യുവികളും ജനുവരിയില്‍ നടക്കുന്ന 2023 ദില്ലി ഓട്ടോ എക്സ്പോയില്‍ ആദ്യമായി പൊതു പ്രദര്‍ശനം നടത്തും.
ബലെനോ ക്രോസ് കോംപാക്റ്റ് എസ്യുവി അതിന്റെ ഔദ്യോഗിക അനാച്ഛാദനം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഷോറൂമുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 ഓട്ടോ എക്സ്പോയില്‍ ആദ്യമായി അവതരിച്ച മാരുതി ഫ്യൂച്ചര്‍-ഇ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും ഇത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.