Whatsapp:ഓഡിയോ-വീഡിയോ കോളിങ്ങിന് പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച് അറിയിച്ചത്.

ഓഡിയോ വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ‘കോള്‍ ലിങ്ക്‌സ്’ ആണ് ഒരു ഫീച്ചര്‍. ഗ്രൂപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ അതിലേക്ക് മറ്റു സുഹൃത്തുകള്‍ക്ക് കയറാന്‍ ലിങ്കുകള്‍ പങ്കുവെക്കാം എന്നതാണ് പ്രേത്യേകത. ലിങ്കില്‍ ക്ലിക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സുഗമമായി കോളില്‍ പ്രവേശിക്കാം.

32 പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യാനാകും എന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. ഇതുവരെ എട്ടുപേര്‍ക്ക് മാത്രമാണ് ഗ്രൂപ്പ് വിഡിയോ കാള്‍ സാധ്യമായിരുന്നത്.

ഈ ആഴ്ചതന്നെ രണ്ടു ഫീച്ചറുകളും പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാകും ഇത് ലഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News