പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസ്; യുവാവിന് 50വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിനു 50വർഷം കഠിന തടവ്. കുന്നംകുളം പോർക്കുളം പന്തായിൽ സായൂജിനാണ് ശിക്ഷ.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

High Court: ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട; ഹൈക്കോടതി

വിവാഹിതയായ സ്ത്രീക്ക് ഗർഭഛിദ്രം(abortion) നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി(high court). 21 കാരിയായ യുവതിയുടെ ഹർജിയിലാണ്‌ നടപടി. ഗർഭം 21 ആഴ്‌ച പിന്നിട്ടിട്ടുണ്ടെങ്കിലും ഗാർഹിക പീഡനത്താൽ മാനസികമായി ബുദ്ധിമുട്ടുന്ന യുവതിക്ക്‌ ഗർഭഛിദ്രത്തിന് ജസ്‌റ്റിസ് വി ജി അരുൺ ഉപാധികളോടെ അനുമതി നൽകിയത്‌.

മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ്‌ ഉത്തരവ്‌. കേസ്‌(case) രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കും. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം യുവതിയിൽ കടുത്ത മാനസികാഘാതം സൃഷ്ടിച്ചതായി കോടതി നിരീക്ഷിച്ചു.

ഗർഭഛിദ്രത്തിന്‌ കോട്ടയം മെഡിക്കൽ കോളേജിലെ ഫാമിലി പ്ലാനിങ് ക്ലിനിക്കിൽ എത്തിയെങ്കിലും ഭർത്താവുമായി നിയമപരമായി പിരിഞ്ഞതിന്റെ രേഖകളില്ലാത്തതിനാൽ ഡോക്ടർമാർ മടക്കിയയച്ചു. തുടർന്ന് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ഗാർഹിക പീഡനത്തിന്‌ പരാതി നൽകിയശേഷം ഡോക്ടർമാരെ സമീപിച്ചു.

എന്നാൽ, ഗർഭം 21 ആഴ്‌ച പിന്നിട്ടതിനാൽ ആരോഗ്യത്തെ ബാധിക്കുമെന്നുകാണിച്ച്‌ ഡോക്ടർമാർ വിസമ്മതിച്ചു. തുടർന്നാണ്‌ യുവതി ഹൈക്കോടതിയെ സമീപിച്ചത്‌. ഗർഭഛിദ്രത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യുവതി സാക്ഷ്യപത്രം നൽകണമെന്ന്‌ കോടതി നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here