Recipe:ചെമ്മീന്‍ തേങ്ങാച്ചോറ്, രുചിയൂറും റെസിപ്പി ഇതാ!

1.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍

2.സവാള – ഒന്ന്, അരിഞ്ഞത്

3.പച്ചമുളക് – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

4.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

പെരുംജീരകംപൊടി – ഒന്നര ചെറിയ സ്പൂണ്‍

5.തേങ്ങാപ്പാല്‍ – ഒരു കപ്പ്

6.ബസ്മതി അരി വേവിച്ചത് – ആറു കപ്പ്

ഉപ്പ് – പാകത്തിന്

7.ചെമ്മീന്‍ വേവിച്ചു നുറുക്കിയത് – ഒരു കപ്പ്

8.നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

9.മല്ലിയില – അരക്കപ്പ്

9.തേങ്ങാക്കൊത്തു വറുത്തത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

-പാനില്‍ എണ്ണ ചൂടാക്കി സവാള ഇളം ബ്രൗണ്‍ നിറത്തില്‍ വഴറ്റുക.

-ഇതില്‍ വെളുത്തുള്ളിയും പച്ചമുളകും വഴറ്റി മല്ലിപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ വഴറ്റണം.

-ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി തീ കുറച്ച് ചോറു ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കുക.

-ഇതില്‍ വേവിച്ച ചെമ്മീനും അരക്കപ്പ് വറുത്ത തേങ്ങാക്കൊത്തും നാരങ്ങാനീരും മല്ലിയിലയും ചേര്‍ത്ത് ഇളക്കുക.

-തേങ്ങാപ്പാല്‍ വറ്റി ചോറില്‍ നന്നായി പിടിക്കുമ്പോള്‍ വാങ്ങി മുകളില്‍ വറുത്ത തേങ്ങാക്കൊത്ത് വിതറി അലങ്കരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News