King of Kotha:’കിംഗ് ഓഫ് കൊത്ത’യില്‍ ദുല്‍ഖറിനൊപ്പം നൈല ഉഷയും

(Dulquer Salmaan)ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത'(King of Kotha)യുടെ ചിത്രീകരണം കഴിഞ്ഞ ആരംഭിച്ചിരുന്നു. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ നടി നൈല ഉഷ(Nyla Usha) ജോയിന്‍ ചെയ്തിരിക്കുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഇതാദ്യമായാണ് നൈലയും ദുല്‍ഖറും ഒരുമിച്ച് അഭിനയിക്കുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

സുരേഷ് ഗോപി ചിത്രം ‘പാപ്പനി’ലാണ് നൈല അവസാനമായി എത്തിയത്. അഭിലാഷ് ജോഷി സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടറായിരുന്നു. അഭിലാഷ് എന്‍ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ആക്ഷന്‍ ത്രില്ലറാണ് കിംഗ് ഓഫ് കൊത്ത. സിനിമയില്‍ ഐശ്വര്യ ലക്ഷ്മി ഭാഗമാകും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News