Congress: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥി തര്‍ക്കം; എ കെ ആന്റണിയും സച്ചിന്‍ പൈലറ്റും ദില്ലിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്ക് എ കെ ആന്റണി, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ദില്ലിയില്‍. അശോക് ഗെഹ്ലോട്ടും വൈകിട്ട് ദില്ലിയില്‍ എത്തും. രാജസ്ഥാനില്‍ ഉണ്ടായ സംഭവങ്ങളില്‍ ഗെഹ്ലോട്ട് സോണിയ ഗാന്ധിയെ കണ്ട് ക്ഷമ ചോദിച്ചേക്കും.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലും രാജസ്ഥാന്‍ പ്രതിസന്ധിയിലും അനിശ്ചിതത്വം തുടരുകയാണ്. നിര്‍ണായക ചര്‍ച്ചകള്‍ക്ക് എത്തിയ പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി വൈകിട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകളില്‍ എ കെ ആന്റണി സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും എന്നാണ് സൂചന. രാജസ്ഥാന്‍ വിഷയത്തില്‍ അച്ചടക്ക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ കൂടിയാലോചന നടത്തി നടപടിയെടുത്തു എന്ന് ആന്റണി വ്യക്തമാക്കി.

ദില്ലിയില്‍ എത്തുന്ന ഗെഹ്ലോട്ട് സോണിയ ഗാന്ധിയെ നേരില്‍ കണ്ട് രാജസ്ഥാനിലെ സംഭവങ്ങളില്‍ ക്ഷമ ചോദിക്കും. ഇതോടെ അധ്യക്ഷ ചര്‍ച്ചകളില്‍ ഗെഹ്ലോട്ടിനെ വീണ്ടും പരിഗണിക്കാന്‍ സാധ്യതയുണ്ട്. ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവരുടെ പേരുകളും അധ്യക്ഷപദവിയിലേക്ക് ഉയര്‍ന്നുവരുന്നുണ്ട്. സച്ചിന്‍ പൈലറ്റിനോട് രാജസ്ഥാനില്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. അതെ സമയം ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗലോട്ടിന്റെ 3 വിശ്വസ്തര്‍ക്ക്എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മ്മന്ദ്ര റാത്തോഡ് എംഎല്‍എ എന്നിവര്‍ 10 ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News