സംവിധായകര്‍ക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാത്തതെന്ത്? മറുപടി പറഞ്ഞ് കാര്‍ത്തി|Karthi

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ വലിയ ആരാധക വൃന്ദം സൃഷ്ടിച്ച നടനാണ് കാര്‍ത്തി(Karthi). നടന്‍ തന്റെ കരിയറില്‍ ഒരു സംവിധായകനൊപ്പം രണ്ടാമതൊരു സിനിമ ചെയ്തിട്ടില്ലെന്ന രസകരമായ വസ്തുതയാണ്. ഇതില്‍ മറുപടി നല്‍കിയിരിക്കുകയാണ് കാര്‍ത്തി.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മാത്രമായിരിക്കും താന്‍ ചെയ്യുക. അതിനാല്‍ ഒരു സംവിധായകന് തന്നോടൊപ്പം രണ്ടാമതൊരു സിനിമ ചെയ്യണമെങ്കില്‍ ഒരുപാട് നാള്‍ കാത്തിരിക്കേണ്ടി വരും. അതുകൊണ്ടാകാം സംവിധായകര്‍ക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാന്‍ കഴിയാത്തത് എന്ന് കാര്‍ത്തി പറഞ്ഞു. തനിക്ക് സംവിധാകര്‍ക്കൊപ്പം വീണ്ടും സഹകരിക്കാന്‍ ഇഷ്ടമാണെന്നും ലോകേഷ് കനകരാജിനൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുകയാണെന്നും കാര്‍ത്തി പറഞ്ഞു. ‘പൊന്നിയിന്‍ സെല്‍വനി’ലൂടെ മണിരത്നത്തിനൊപ്പം നടന്‍ വീണ്ടും ഒന്നിക്കുന്നുമുണ്ട്.

‘പൊന്നിയിന്‍ സെല്‍വന്‍’ ഈ മാസം 30നാണ് റിലീസ് ചെയ്യുന്നത്. ‘വന്തിയ തേവന്‍’ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി നടന്‍ അഞ്ച് കോടി പ്രതിഫലം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ‘സര്‍ദാര്‍’ എന്ന സിനിമയും കാര്‍ത്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News