Himachalpradesh: ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിജെപിയിൽ

ഹിമാചൽ പ്രദേശ്(himachal pradesh) കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപി(bjp)യിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ​ഗോയൽ, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹർഷ് മഹാജന്റെ ബിജെപി പ്രവേശനം.

കോൺഗ്രസിന്(congress) സംസ്ഥാനത്ത് ദിശാബോധം നഷ്ടപ്പെട്ടെന്ന് ബിജെപി പ്രവേശനത്തിന് പിന്നാലെ ഹർഷ് മഹാജൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോൺ​ഗ്രസ് പാർട്ടിക്ക് നേതാവില്ല. അടിത്തട്ടിൽ പ്രവർത്തകരില്ലെന്നും കുടുംബാധിപത്യം മാത്രമാണുള്ളതെന്നും മുൻ വർക്കിങ് പ്രസിഡന്റ് പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി വിദർഭ സിങ്ങിന്റെ മരണ ശേഷം കോൺഗ്രസിൽ ഒന്നും അവശേഷിച്ചിട്ടില്ലെന്ന് ഹർഷ് മഹാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വിദർഭ സിങ്ങിന്റെ ഭാര്യയാണ് നിലവിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ. മകൻ വിക്രമാദിത്യ സിങ് പാർട്ടി എംഎൽഎയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News