പിഎഫ്ഐ തീവ്രവാദ വീക്ഷണങ്ങളുള്ള അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന: സിപിഐഎം പിബി

പിഎഫ്ഐ തീവ്രവാദ വീക്ഷണങ്ങളുള്ള അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. എന്നാല്‍ പിഎഫ്ഐയെ നിരോധിക്കുന്നത് ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമല്ല.

ആര്‍എസ്എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു.പിഎഫ്ഐയ്‌ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് കടുത്ത നടപടിഎടുക്കുകയാണ് വേണ്ടത്.

പിഎഫ്ഐയുടെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടണം.സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനായി കേരളത്തിലും തീരദേശ കര്‍ണാടകയിലും പിഎഫ്‌ഐയും ആര്‍എസ്എസും കൊലപാതകങ്ങള്‍ നടത്തുന്നു.

ഈ ശക്തികളെ പ്രതിരോധിച്ച് രാജ്യത്തിന്റ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരുകളുടെ കടമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here