റിഹാബ് ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ല : അഹമ്മദ് ദേവർകോവിൽ | Ahamed Devarkovil

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ആരോപണത്തെ തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരേന്ദ്രന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് ദേവർകോവിൽ തുറന്നടിച്ചു.

പോപ്പുലർ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎല്ലിനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനും അടുത്ത ബന്ധമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം. അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു .

എന്നാല്‍ കെ സുരേന്ദ്രന്‍റെ ആരോപണത്തെ തള്ളി അഹമ്മദ് ദേവർകോവില്‍ രംഗത്തെത്തി . സുരേന്ദ്രന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്നും ആരോപണം തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നതായും ദേവർകോവിൽ തുറന്നടിച്ചു.

പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രസർക്കാർ

പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രസർക്കാർ.രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് 5 വർഷത്തേക്കുള്ള നിരോധനം. എസ്ഡിപിഐയുടെ കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാടും തേടിയിട്ടുണ്ട്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാം കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹുമാൻ റൈറ്റ്‌സ്, ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, റിഹാബ് ഫൗണ്ടേഷൻ കേരള, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, എന്നിങ്ങനെ പിഎഫ്‌ഐയുടെ എട്ട് അനുബന്ധ സംഘടനകളെയുമാണ് കേന്ദ്രം നിരോധിച്ചത്.

രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണ് പോപ്പുലർ ഫ്രണ്ടിനെതിരായ കേന്ദ്ര നടപടി. നിരോധിച്ച സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. എന്‍ ഐ എ യും ഇ.ഡിയും വിവിധ സംസ്ഥാനങ്ങളിലെ പോലീസും നടത്തിയ റെയ്ഡിനെ തുടർന്ന് നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി.

ഐ എസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചു.രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിച്ചു, സാമുദായിക ഐക്യം തകർത്തു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന കൊലപാതകങ്ങളിലെ പങ്ക്, സംഘടനയെ എതിർത്തവരെ കൊലപ്പെടുത്തി, കേരളത്തിൽ അഭിമന്യൂ, സഞ്ജിത് തുടങ്ങിയവരുടെ കൊലപാതകത്തിലും സംഘടനയ്ക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ആയുധ പരിശീലനമടക്കം ഭീകരവാദ പ്രവർത്തനം, ഭീകരവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ഉയർന്നിരുന്നു.ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് NIA യും ED യും രാജ്യവ്യാപകമായി പരിശോധന നടത്തിയത്.

ഈ പരിശോധനയിൽ സംഘടനയുടെ രാജ്യ വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.നേരത്തെ ഉത്തർ പ്രദേശ്, കർണ്ണാടക ,ഗുജറാത്ത്, അസം സംസ്ഥാന സർക്കാരുകൾ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിമി നിരോധിച്ചപ്പോൾ അതിലെ നേതാക്കൾ പിഎഫ്‌ഐയിൽ എത്തിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എസ്ഡിപിഐയെ നിലവിൽ നിരോധിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News