Ponniyin Selvan:ചിയാന്‍ വാങ്ങിയത് 12 കോടി, ഐശ്വര്യ റായിക്ക് 10 കോടി; ‘പൊന്നിയിന്‍ സെല്‍വന്‍’ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍'(Ponniyin Selvan) ആദ്യഭാഗം റിലീസ് ചെയ്യുകയാണ്. വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയുടെ ഭാഗമാകുന്നത്. 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയിലെ താരങ്ങളുട പ്രതിഫലത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ താരം വിക്രമാണ്. 12 കോടിയാണ് നടന്റെ പ്രതിഫലം. ഐശ്വര്യ റായ് കൈപ്പറ്റുന്നത് 10 കോടിയാണ്. സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായ അരുണ്‍മൊഴി വര്‍മ്മന്‍ എന്ന കഥാപാത്രമാകാന്‍ എട്ട് കോടിയാണ് ജയം രവിയുടെ പ്രതിഫലം. കാര്‍ത്തി അഞ്ച് കോടിയും തൃഷ രണ്ട് കോടിയുമാണ് സിനിമയ്ക്കായി പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. ഒന്നര കോടി വീതമാണ് പ്രകാശ് രാജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രതിഫലം.

ഈ മാസം 30-നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്‍ പറയുന്നത്. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് സിനിമ എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News