സ്വകാര്യ മാളിൽ യുവനടിമാർ ലൈംഗികാതിക്രമം നേരിട്ട സംഭവം; പ്രത്യേക പോലീസ് സംഘം അന്വേഷിക്കും

കോഴിക്കോട് സ്വകാര്യ മാളിൽ യുവനടിമാർ ആൾക്കൂട്ടത്തിനിടെ  ലൈംഗികാതിക്രമം  നേരിട്ട സംഭവം, പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മാളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ്  ശേഖരിച്ചു. കേസിൽ യുവ നടിമാരുടെ മൊഴിയെടുക്കും.

കോഴിക്കോട് സ്വകാര്യ മാളിൽ യുവനടിമാർ ആൾക്കൂട്ടത്തിനിടെ  ലൈംഗികാതിക്രമം  നേരിട്ട സംഭവത്തിൽ ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്   അന്വേഷണം തുടങ്ങിയത്. യുവ നടിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.സിനിമാ നിർമ്മാതാവ് പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മാളിൽ കോഴിക്കോട് DCP ഡോ. എ  ശ്രീനിവാസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി ആവശ്യപ്പെട്ടു. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആൾക്കൂട്ടത്തിൽ നിന്ന്  ലൈംഗീക അതിക്രമം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രി 9 മണിയോടെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അതിക്രമം  ഇതിൽ ഒരാളെ നടി കൈ വീശി അടിക്കുകയും ചെയ്തു. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here