” നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ “; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗാംഗുലി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി.നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ.കേരളം മനോഹരമാണെന്നും ഗാംഗുലി പറഞ്ഞു.കേരള സർക്കാരിൻറെ നോ ടു ഡ്രഗ്സ് ക്യമ്പയിൻറെ ലോഗോ പ്രകാശനം ചെയ്ത് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ഗാംഗുലി.

ട്വന്‍റി – 20 ആവേശത്തില്‍ അനന്തപുരി

ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 പരമ്പരയ്ക്കായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഒരുങ്ങിക്ക‍ഴിഞ്ഞു.4.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ തുടങ്ങും.രാത്രി 7 മണിക്കാണ് മത്സരം തുടങ്ങുക.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രില്ലർ പോരിന് കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തോൽപിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും.

വിരാട് കോഹ്ലി ഉൾപ്പടെ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം തകർപ്പൻ ഫോമിലാണ്. കാര്യവട്ടത്ത് നടന്ന ട്വൻറി – 20 മത്സരങ്ങളിലെ വിജയ ചരിത്രവും ടീം ഇന്ത്യയുടെ സമ്മർദ്ദം കുറയ്ക്കുന്നുണ്ട്. അതേസമയം ടെംപ ബാവുമ നായകനായ ദക്ഷിണാഫ്രിക്കയും വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല.

ബാറ്റിംഗിലും ബൌളിംഗിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളാണ് പ്രോട്ടീസ് ടീമിന്റെ കരുത്ത്.ഫീൽഡിംഗിലും ഏറെ മികവുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ടീം ഇന്ത്യയെ മറികടക്കാൻ തകർപ്പൻ പ്രകടനത്തിനൊപ്പം കാര്യവട്ടം ഗ്രീൻഫീൽഡിലെ ആർത്തിരമ്പുന്ന ആരാധക പിന്തുണയെക്കൂടി അതിജീവിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News