Mars:ചൊവ്വയില്‍ മനുഷ്യന്‍ 7000 കിലോ പാഴ്വസ്തുക്കള്‍ തള്ളിയതായി പഠനം

ചൊവ്വ ധൗത്യം പുരോഗമിക്കുമ്പോള്‍ ഇതിനോടകം തന്നെ മനുഷ്യന്‍ ചൊവ്വയില്‍ 7000 കിലോ പാഴ്വസ്തുക്കള്‍ തള്ളിയതായി പഠനം. വെസ്റ്റ് വിര്‍ജീനിയ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്‌സ് വിഭാഗം ഗവേഷകനായ കാഗ്രി കിലികിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

റോബോട്ടിക്സ് സ്ഫോടനങ്ങളുടെ ഫലമായി 7118.6 കിലോ പാഴ്വസ്തുക്കള്‍ ചുവന്ന ഗ്രഹത്തില്‍ എത്തിയതായി കാഗ്രി കിലിക് പറയുന്നു.

ഹാര്‍ഡ്വെയറുകളും നിഷ്‌ക്രിയ ബഹിരാകാശ പേടകങ്ങളും തകര്‍ന്ന ബഹിരാകാശ പേടകങ്ങളുമാണ് ഇവയില്‍ പ്രധാന മൂന്ന് പാഴ്വസ്തുക്കള്‍. ചൊവ്വ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ബഹിരാകാശ പേടകങ്ങള്‍ തകര്‍ന്നാണ് ചൊവ്വയുടെ ഉപരിതലത്തില്‍ ഇത്രയധികം പാഴ്വസ്തുക്കള്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here