തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് 50 വര്‍ഷം കഠിന തടവ്

തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് 50 വര്‍ഷം കഠിന തടവ്. കുന്ദംകുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്ദംകുളം പോര്‍ക്കളം സ്വദേശി സായൂജിനെയാണ് കോടതി ശിക്ഷിച്ചത്. പീഡനത്തിനു പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 2018 ഫെബ്രുവരി മാസം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News