സൈക്കിളിനു പിന്നില്‍ കസേര വച്ചുകെട്ടി; കുഞ്ഞിന് സുഖയാത്രയൊരുക്കി അമ്മ; കയ്യടിച്ച് സോഷ്യല്‍ മീഡിയ|Social Media

സൈക്കിളിന് പിന്നില്‍ കസേര വച്ചുകെട്ടി അതിന്റെ പിന്നില്‍ കുഞ്ഞിനെ ഇരുത്തി സൈക്കിള്‍ ചവിട്ടുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍(Social media viral). ചെറിയ പ്ലാസ്റ്റിക് കസേരയിലാണ് കുഞ്ഞ് ഇരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിള്‍ യാത്ര ആസ്വദിക്കുന്ന അമ്മയും കുഞ്ഞുമാണ് സോഷ്യല്‍ മീഡിയ കയ്യടിക്കയത്.

‘തന്റെ കുഞ്ഞിന് എന്താണ് വേണ്ടതെന്ന് ഈ അമ്മയ്ക്ക് അറിയാം’ എന്ന കുറിപ്പോടെയാണ് ഒന്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യവസായി ഹര്‍ഷ് ഗോയങ്കെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ട്വിറ്ററിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചു. അമ്മയുടെ പുതിയ കണ്ടുപിടിത്തത്തെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘തന്റെ കുഞ്ഞിന്റെ സന്തോഷത്തിനായി പരീക്ഷണം നടത്തുന്ന അമ്മ’- എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here