ലഹരി വിരുദ്ധ പ്രചാരണ ലോഗോ പ്രകാശനം ചെയ്തു | Sourav Ganguly

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ ലോഗോയുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.മുഖ്യമന്ത്രി പിണറായി വിജയൻ, സൗരവ് ഗാംഗുലിക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. മുഖ്യമന്ത്രിയെ പ്രശംസിച്ച ഗാംഗുലി, ക്യാമ്പയിന് അതീവ പ്രാധാന്യമുണ്ടെന്നും പ്രതികരിച്ചു.

വിദ്യാർത്ഥികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ വിപുലമായ കർമപദ്ധതിയാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയ്ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയെ പ്രശംസിച്ച ഗാംഗുലി, സർക്കാരിന്റെ ക്യാമ്പയിന് അതീവ പ്രാധാന്യമുണ്ടെന്നും പറഞ്ഞു.

മന്ത്രി എം ബി രാജേഷ് അധ്യക്ഷനായ ചടങ്ങിൽ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, ജി ആർ അനിൽ, പി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ രണ്ട് മുതൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കും.

സംസ്ഥാന തലം മുതൽ സ്‌കൂൾ തലം വരെ സമിതികൾക്ക് രൂപം നൽകാനും തീരുമാനമായിട്ടുണ്ട്. നവംബർ 1ന് എല്ലാ വിദ്യാലയങ്ങളിലും പരമാവധി പേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News