
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി(Saurav Ganguly) ഇന്ന് ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ ഭാഗഭാക്കായി. ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിൽ പങ്കാളിയാകാൻ എത്തിയതായിരുന്നു ഗാംഗുലി.
സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ലഹരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജവും കരുത്തും പകരുമെന്ന് മന്ത്രി എം ബി രാജേഷ്(MB Rajesh) ഫേസ്ബുക്കില്‍ കുറിച്ചു.
ഒക്ടോബര്‍ 2 ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സൗരവ് ഗാംഗുലിക്ക് നല്‍കി പ്രകാശനം ചെയ്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ദാദ ക്രീസ് വിട്ട് ചാടിയിറങ്ങിയാല്‍ പന്ത് ബൗണ്ടറിക്ക് പുറത്തു സ്റ്റാന്‍ഡില്‍ നോക്കിയാല്‍ മതി. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി ഇന്ന് ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ ഭാഗഭാക്കായി.
ഒക്ടോബര്‍ 2 ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സൗരവ് ഗാംഗുലിക്ക് നല്‍കി പ്രകാശനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താന്‍ സന്ദര്‍ശിച്ചിട്ടുള്ള തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളുടെ മനോഹാരിതയെക്കുറിച്ചും കേരളത്തിന്റെ ഭംഗിയെക്കുറിച്ചും മലയാളികള്‍ക്കും ബംഗാളികള്‍ക്കും പൊതുവായുള്ള ഫുട്‌ബോള്‍ ഭ്രമത്തെക്കുറിച്ചുമൊക്കെ സൗരവ് ഗാംഗുലി സംസാരിച്ചു. പോരാട്ടങ്ങളെയെല്ലാം മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ആയിരുന്നു സൗരവ് ഗാംഗുലി. ലോര്‍ഡ്‌സിലെ വിജയത്തിന് ശേഷം കുപ്പായമൂരി ആകാശത്തേക്ക് ചുഴറ്റിയുള്ള സൗരവ് ഗാംഗുലിയുടെ വിജയാഹ്ലാദം ക്രിക്കറ്റിന്റെ യാഥാസ്ഥിതികരെയെല്ലാം ഞെട്ടിച്ചതാണ്. ഓഫ്സൈഡിലെ ദൈവം എന്നറിയപ്പെട്ട ഗാംഗുലിയുടെ ബാറ്റിംഗ് മാസ്മരിക സൗന്ദര്യമുള്ളതായിരുന്നു. സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ലഹരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജവും കരുത്തും പകരും
ലോഗോ പ്രകാശന ചടങ്ങില്‍ ബഹുമാനപ്പെട്ട മന്ത്രിമാര്‍ ശ്രീ കെ രാജന്‍,ശ്രീ. കെ രാധാകൃഷ്ണന്‍,ശ്രീ വി ശിവന്‍കുട്ടി, ശ്രീ എ കെ ശശീന്ദ്രന്‍, ശ്രീ റോഷി അഗസ്റ്റിന്‍, ശ്രീ വി എന്‍ വാസവന്‍, ശ്രീ. ജി. ആര്‍ അനില്‍, ശ്രീ പി പ്രസാദ് ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ്, എക്‌സ്സൈസ് കമ്മീഷണര്‍ ശ്രീ അനന്തകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here