‘എന്തൊക്കെ സംഭവിച്ചാലും സ്നേഹിക്കുമെന്ന് അദ്ദേഹം പറയുമ്പോള്‍’;നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന|Bhavana

മലയാളികളുടെ പ്രിയങ്കരിയായ നായിക ഭാവന(Actress Bhavana) ഭര്‍ത്താവ് നവീനൊപ്പം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഭാവന രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.

ഇതിന് പ്രതികരണവുമായി ഭാവന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറഞ്ഞിരുന്നു.

Bhavana Menon Shared A Lovely Pic With Her Husband On Her 4th Wedding  Anniversary

ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം ഭാവന പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പുമുണ്ട്. ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കും. നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാം. അതു പോരേ? എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയുന്നു. അതെ, എനിക്കു വേണ്ടത് അതാണ്.’-കുറിപ്പില്‍ ഭാവന പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here