ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ് | Florida

ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. ടാമ്പാ ബേയിൽ നിന്ന് ഫ്ളോറിഡയുടെ തെക്കു ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് യു എസ് നാഷനൽ ഹരിക്കേൻ സെന്ററിന്റെ മുന്നറിയിപ്പ് .

ഫോർട്ട് മേയേഴ്സിനും സരസോട്ടയ്ക്കും ഇടയിൽ ഗൾഫ് തീരത്താവും ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിക്കുക എന്ന് മുന്നറിയിപ്പിൽ പറയുന്നു. ദക്ഷിണ ഫ്‌ളോറിഡയിൽ കനത്ത മ‍ഴ പെയ്യുന്നതായാണ് റിപ്പോർട്ട് .

പല തെരുവുകളിലും വെള്ളം കയറി. ആയിരത്തിലേറെപ്പേരെ മാറ്റി പാർപ്പിക്കുകയും .ക്ലാസുകൾ റദ്ദാക്കി കാമ്പസുകൾ അടച്ചുപൂട്ടുകയും ചെയ്തു.കനത്ത ജാഗ്രത തുടരണമെന്നും എൻ എച്ച് സി മുന്നറിയിപ്പ് നല്‍കുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here