
കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൂവ്വാര്‍ പോലീസ് അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്തല്‍ ദിനത്തില്‍ കെ എസ് ആര്‍ ടി സി പാറശ്ശാല ഡിപ്പോയിലെ ബസ്സിനെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയ പ്രതികളായ പൂവ്വാര്‍ ഷമീര്‍ (35) , പൂവാര്‍ എലിപ്പപത്താപ്പ് സ്വദേശി ഫസലുദീന്‍ (38 ) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ബസ്സില്‍ കല്ലെറിഞ്ഞ ശേഷം ഒളിവില്‍ പോയ ഇവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ വര്‍ത്തകരാണെന്ന് സി.ഐ പ്രവീണ്‍ പറഞ്ഞു. ഇ എം എസ് കോളനി പരിസരത്തു നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ കെ എസ് ആര്‍ ടി സി യ്ക്ക് 2,18,000 രൂ നഷ്ട്ടം വരുത്തിയതായി കണക്കാക്കിയിട്ടുണ്ട്.
അതേസമയം പോപ്പുലർ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി.
നേരത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പെരുമ്പാവൂർ തടി മാർക്കറ്റിനു സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ് തകർത്ത കേസിൽ മൂന്നു പേർ അറസ്റ്റിലായിരുന്നു.
പെരുമ്പാവൂർ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം റയോൺപുരം വടക്കേക്കുടി ഷിയാസ് (31) വല്ലം റയോൺപുരം മലയക്കുടി ഷംസുദ്ദീൻ (35) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകർത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here