ലഹരി വിരുദ്ധ പ്രചാരണ ലോഗോയുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ ലോഗോയുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സൗരവ് ഗാംഗുലിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മുഖ്യമന്ത്രിയെ പ്രശംസിച്ച ഗാംഗുലി, ക്യാമ്പയിന് അതീവ പ്രാധാന്യമുണ്ടെന്നും പ്രതികരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി വ്യാപനം തടയാന്‍ വിപുലമായ കര്‍മപദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായ നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

നാടിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ പ്രശംസിച്ച ഗാംഗുലി, സര്‍ക്കാരിന്റെ ക്യാമ്പയിന് അതീവ പ്രാധാന്യമുണ്ടെന്നും പറഞ്ഞു. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായ ചടങ്ങില്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ജി ആര്‍ അനില്‍, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ രണ്ട് മുതല്‍ വിപുലമായ ക്യാമ്പയിന്‍ ആരംഭിക്കും. സംസ്ഥാന തലം മുതല്‍ സ്‌കൂള്‍ തലം വരെ സമിതികള്‍ക്ക് രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങളിലും പരമാവധി പേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കാനാണ് തീരുമാനം.

കേരളത്തെ കുറിച്ചുള്ളത് നല്ല ഓര്‍മ്മകളാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്നും താന്‍ ആദ്യമായി ക്യാപ്റ്റന്‍ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിലും അദ്ദേഹം പങ്കെടുത്തു. ക്യാമ്പയിന്‍ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, എം ബി രാജേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനെയും സൗരവ് ഗാംഗുലി പറഞ്ഞു. നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ. കേരളം മനോഹരമാണെന്നും ഗാംഗുലി പറഞ്ഞു.കേരള സർക്കാരിൻറെ നോ ടു ഡ്രഗ്സ് ക്യമ്പയിൻറെ ലോഗോ പ്രകാശനം ചെയ്ത് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ഗാംഗുലി.

ട്വന്‍റി – 20 ആവേശത്തില്‍ അനന്തപുരി

ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 പരമ്പരയ്ക്കായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഒരുങ്ങിക്ക‍ഴിഞ്ഞു.4.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ തുടങ്ങി. രാത്രി 7 മണിക്കാണ് മത്സരം തുടങ്ങുക.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രില്ലർ പോരിന് കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തോൽപിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും.

വിരാട് കോഹ്ലി ഉൾപ്പടെ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം തകർപ്പൻ ഫോമിലാണ്. കാര്യവട്ടത്ത് നടന്ന ട്വൻറി – 20 മത്സരങ്ങളിലെ വിജയ ചരിത്രവും ടീം ഇന്ത്യയുടെ സമ്മർദ്ദം കുറയ്ക്കുന്നുണ്ട്. അതേസമയം ടെംപ ബാവുമ നായകനായ ദക്ഷിണാഫ്രിക്കയും വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല.

ബാറ്റിംഗിലും ബൌളിംഗിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളാണ് പ്രോട്ടീസ് ടീമിന്റെ കരുത്ത്.ഫീൽഡിംഗിലും ഏറെ മികവുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ടീം ഇന്ത്യയെ മറികടക്കാൻ തകർപ്പൻ പ്രകടനത്തിനൊപ്പം കാര്യവട്ടം ഗ്രീൻഫീൽഡിലെ ആർത്തിരമ്പുന്ന ആരാധക പിന്തുണയെക്കൂടി അതിജീവിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here