ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജെ​പിയില്‍ | Himachal Pradesh

ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ​ഗോയൽ, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹർഷ് മഹാജന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

സംസ്ഥാനത്ത് കോൺ​ഗ്രസ് പാർട്ടിക്ക് നേതാവും അടിത്തട്ടിൽ പ്രവർത്തകരുമില്ലെന്നും കുടുംബാധിപത്യം മാത്രമാണുള്ളതെന്നും ഹർഷ് മഹാജൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യയാണ് നിലവിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ. മകൻ വിക്രമാദിത്യ സിങ് പാർട്ടി എംഎൽഎയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here