
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി രാഷ്ട്രീയകേരളം.നിരോധനം കൊണ്ട് മാത്രം വര്‍ഗീയതയെ ചെറുക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍. വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണമെന്ന് കോണ്‍ഗ്രസ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധമെന്ന് ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ
വെബ്സൈറ്റും അപ്രത്യക്ഷമായി .അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ബിജെപി സർക്കാർ തുടരുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമെന്ന് എസ്ഡ്പിഐ നേതൃത്വം ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിരോധനം കൊണ്ട് മാത്രം വര്‍ഗീയതയെ ചെറുക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ UDF നേതാക്കളും പ്രതികരിച്ചു.
പി എഫ് ഐയെ നിരോധിച്ചത് അവർ സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടു തന്നെയാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പ്രതികരിച്ചു. നിരോധനം കൊണ്ടു ഫലം ഇല്ലാതെ വരും. തീവ്രചിന്തകൾക്ക് പ്രചോദനം നൽകുന്ന ഏതു നീക്കവും കരുതലോടെ കാണണമെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here