Greenfield:ഗ്രീന്‍ഫീല്‍ഡ്;ഇന്ത്യയുടെ ഭാഗ്യ സ്റ്റേഡിയം…

(Trivandrum)തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം(Greenfield Stadium) ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇതുവരെ കളിച്ച 3 രാജ്യാന്തര മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ഇന്ത്യ ജയിച്ചു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇതാദ്യമായാണ് കാര്യവട്ടത്ത് കളിക്കുന്നത്. 2017 നവംബര്‍ 7 നാണ് കാര്യവട്ടം സ്റ്റേഡിയം ആദ്യ രാജ്യാന്തര മത്സരത്തിന് വേദിയായത്.

എട്ട് ഓവറാക്കി ചുരുക്കിയ ട്വന്റി-20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് 6 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 6 റണ്‍സിന് ജയിച്ച ഇന്ത്യ 3 മത്സര പരമ്പര 2 -1 ന് സ്വന്തമാക്കി. ഉജ്വല ബോളിംഗ് പുറത്തെടുത്ത ജസ്പ്രീത് ബൂംറയായിരുന്നു കാര്യവട്ടത്തെ കന്നി മത്സരത്തിലെയും ട്വന്റി-20 പരമ്പരയിലെയും ഹീറോ. ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരമായിരുന്നു കാര്യവട്ടം സ്റ്റേഡിയത്തിലെ രണ്ടാം രാജ്യാന്തര മത്സരം.2018 നവംബര്‍ 1 ന് നടന്ന മത്സരത്തില്‍ കരീബിയന്‍ ടീമിനെ വിരാട് കോഹ്ലിയുടെ ടീം ഇന്ത്യ 9വിക്കറ്റിന് തോല്‍പിച്ചു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ നേരത്തെ പുറത്തായെങ്കിലും രോഹിത് ശര്‍മയുടെ അപരാജിത അര്‍ധ സെഞ്ചുറിയും വിരാട് കോഹ്ലിയുടെ അജയ്യ ഇന്നിങ്‌സുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. രവീന്ദ്ര ജഡേജയായിരുന്നു മത്സരത്തിലെ വിജയ ഹീറോ.2019 ഡിസംബര്‍ 8 നാണ് കാര്യവട്ടം സ്റ്റേഡിയം ഏറ്റവും ഒടുവിലായി രാജ്യാന്തര മത്സരത്തിന് വേദിയായത്. വിന്‍ഡീസിനെതിരെ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി പിണഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിവം ദുബെയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിച്ചപ്പോള്‍ ലെന്‍ഡല്‍ സിമണ്‍സിന്റെ അര്‍ധസെഞ്ചുറി മികവില്‍ വിന്‍ഡീസ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കാര്യവട്ടത്ത് ഇതാദ്യമായി ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മെന്‍ ഇന്‍ ബ്ലൂവിന് സമ്മര്‍ദ്ദം ലവലേശമില്ല. ഗ്രീന്‍ഫീല്‍ഡിലെ മൂന്നാം ജയമാണ് ഹിറ്റ്മാന്റെയും സംഘത്തിന്റെയും ലക്ഷ്യം. സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും അക്‌സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും ഉള്‍പ്പെടെയുള്ളവര്‍ കാര്യവട്ടത്ത് കളിക്കുന്നത് ഇതാദ്യമായാണെന്ന പ്രത്യേകത കൂടി ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News