കാര്യവട്ടത്ത് ടോസ് വീണു ; ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ | Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമിൽ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്.

ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാർദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ടീമിലില്ല. ഋഷഭ് പന്ത്, അർഷ്ദീപ് സിങ്, ദീപക് ചാഹർ, രവിചന്ദ്ര അശ്വിൻ എന്നിവർ ടീമിലിടം നേടി.

ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സംഘവും. അടുത്തമാസം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസാന അവസരം കൂടിയാണിത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് ഏറക്കുറെ വിശ്വാസം കാത്തു. കെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം ഓരോ മത്സരങ്ങളിലായി ക്ലിക്കായി. ലോകകപ്പ് ടീമിൽ ഫിനിഷർ റോളിലേക്ക് കണ്ടുവെച്ച ദിനേഷ് കാർത്തിക്കിന് ബാറ്റുചെയ്യാൻ വേണ്ടത്ര അവസരം കിട്ടിയില്ലെന്നതു മാത്രമാണ് ഒരു പരിമിതി. എന്നാൽ, ബൗളിങ്ങിൽ ഏറെ പരാധീനതയുണ്ട്.

കരുത്തരായ ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക വരുന്നത്. തുടർന്ന് അയൽലൻഡിനെതിരേയും പരമ്പര നേടി.

ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, അർഷ്ദീപ് സിങ്‌.

ടീം ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്, തെംബ ബവൂമ, റിലീ റൂസോ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, വെയ്ൻ പാർനൽ, കഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച്ച് നോർക്യെ, തബ്‌റൈസ് ഷംസി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel