ബൈക്കിന് മുമ്പിൽ തെരുവ് നായ ചാടി ദമ്പതികൾക്ക് പരിക്ക്

ബൈക്കിന് മുമ്പിൽ തെരുവ് നായ ചാടി ദമ്പതികൾക്ക് പരിക്ക്. വടകര സാന്റ് ബാങ്ക്സ് റോഡിലായിരുന്നു സംഭവം. വടകര അഴിത്തല തൈകൂട്ടത്തിൽ ഉല്ലാസ് (40) ഭാര്യ ലേഖ ( 34 ) എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വടകര സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഭാര്യയെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

വാഹനത്തിനു മുൻപിലേക്ക് ചാടിയ തെരുവ് നായയെ തട്ടി ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here