ഗുജറാത്ത് കലാപക്കേസ്; മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം

മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ സൃഷ്ടിച്ചെന്ന കേസിലാണ് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ ശ്രീകുമാറിനൊപ്പം അറസ്റ്റിലായ ടീസ്റ്റ സെത്തല്‍വാദിന് സുപ്രിംകോടതി നേരത്തേ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ് ആര്‍.ബി ശ്രീകുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇടക്കാല ജാമ്യം ലഭിച്ച ശ്രീകുമാര്‍ വ്യാഴാഴ്ച രാത്രിയോടെ ജയില്‍മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ സ്ഥിരജാമ്യത്തിനായി അപേക്ഷ സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here