
സത്യാനന്തര കാലത്ത് വാർത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുത്ത സെമിനാർ പരമ്പര സമാപിച്ചു.നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാതൃഭൂമിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ലോക വാർത്താ ദിനത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേക്രഡ് ഫാക്ട് സംവാദ പരിപാടിയിൽ സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനമാണ് പ്രധാന ചർച്ചാ വിഷയമായത്. വസ്തുതാധിഷ്ഠിത പത്രപ്രവർത്തനത്തിന്റെ ഭാവി വിഷയമായ സംവാദത്തിൽ ഇന്ത്യൻ എക്സ്പ്രസ് എക്സിക്യുട്ടീവ് ഡയറക്ടർ ആനന്ദ് ഗോയങ്ക യാണ് മുഖ്യപ്രഭാഷണം നടത്തിയത്.
സത്യാനന്തര കാലത്ത് മാധ്യമ പ്രവർത്തനത്തിന്റെ മുന്നോട്ടുള്ള വഴി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൻ കൈരളി ടി വി എംഡി ജോൺ ബ്രിട്ടാസ് എം.പി സംസാരിച്ചു.
ആനന്ദവികടൻ എം.ഡി ബി. ശ്രീനിവാസൻ മോഡറേറ്ററായ സംവാദത്തിൽ എ.ബി.പി. നെറ്റ്വർക്ക് സി.ഇ.ഒ. അവിനാശ് പാണ്ഡേ, ‘ദ ന്യൂസ് മിനിട്ട്’ എഡിറ്റർ ഇൻ ചീഫ് ധന്യാ രാജേന്ദ്രൻ, ‘ബൂം ലൈവ്’ മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here